- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഴ്സൽ ഓഫീസിലെത്തിയ ചാക്ക് കണ്ടപ്പോഴേ സംശയം; നിമിഷ നേരം കൊണ്ട് സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; പരിശോധനയിൽ ഞെട്ടൽ; സദ്ദാം ഹുസൈനെ പൊക്കി പോലീസ്

X
കൊച്ചി: എറണാകുളം റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് വഴി കടത്താൻ ശ്രമിച്ച 32 കിലോയോളം നിരോധിത പാൻ മസാലകൾ പിടികൂടി. പാഴ്സൽ കൈപ്പറ്റാനെത്തിയ അസം സ്വദേശിയായ സദ്ദാം ഹുസൈനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു.
റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് കേരള റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും പാഴ്സൽ ഓഫീസുകൾ വഴി എത്തുന്ന ചരക്കുകൾ ആവശ്യമായ രീതിയിൽ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം ഉൽപ്പന്നങ്ങൾ എത്താൻ കാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. നിരോധിത ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
Next Story


