കോഴിക്കോട്: രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ പ്രത്യേക പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു 40 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒഡീഷയിൽ നിന്ന് കാർ മാർഗ്ഗം നേരിട്ടാണ് ജംഷീർ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇത്രയധികം ലഹരിമരുന്ന് ആർക്ക് നൽകാനാണ് എത്തിച്ചത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ജംഷീറെന്ന് പോലീസ് അറിയിച്ചു. ലഹരിക്കടത്ത് ശൃംഖലയിലെ മറ്റു കണ്ണികളെ കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.