- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസിനെ കണ്ടതും പേടിച്ച് ബൈക്ക് തിരിച്ചു; പക്ഷെ പെട്ടെന്ന് പിടിവീണു; വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത്; രണ്ട് പേരെ കൈയ്യോടെ പൊക്കി

മലപ്പുറം: പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 924 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ വാഹനപരിശോധനക്കിടെ പോലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് വാഹനം തിരിച്ചുവിടാൻ ശ്രമിച്ച പ്രതികളെ സംശയം തോന്നി പിടികൂടുകയായിരുന്നു.
പെരുമ്പടപ്പ് എൻ.കെ. റോഡ് മാക്കാലിക്കൽ വീട്ടിൽ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടിൽ വീട്ടിൽ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 12.20-ഓടെ എരമംഗലം ഭാഗത്തുനിന്ന് പെരുമ്പടപ്പ് പാറ ജങ്ഷനു സമീപം എത്തിയപ്പോഴാണ് പ്രതികൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പെരുമ്പടപ്പ് എസ്.എച്ച്.ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ബസന്ത്, എ.എസ്.ഐ ഉഷ, സി.പി.ഒമാരായ ശ്രീകുമാർ, വിഷ്ണു തമ്പാൻ, ഗണേഷ്, മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരുടെ ഇടപാടുകാരെക്കുറിച്ചും കഞ്ചാവ് ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.


