- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശെടാ..'; കാപ്പ ചുമത്തി നാടുകടത്തി; തിരിച്ചെത്തി വീണ്ടും അടിപിടി; യുവാവ് വീണ്ടും റിമാൻഡിൽ; കുടുങ്ങിയത് ഷാൻരാജ്

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന യുവാവ് നിയമം ലംഘിച്ച് തലസ്ഥാന നഗരിയിൽ തിരിച്ചെത്തി അടിപിടി കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വീണ്ടും അറസ്റ്റിൽ. ഊക്കോട് സൗദവിലാസത്തിൽ ഷാൻരാജ് (28) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിൻപ്രകാരം കാപ്പ നിയമപ്രകാരം നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയിരുന്ന പ്രതിയാണ് ഷാൻരാജ്. എന്നാൽ, ഇയാൾ പോലീസിന്റെ നിരീക്ഷണം വെട്ടിച്ച് നഗരത്തിലും സമീപപ്രദേശങ്ങളിലും തങ്ങി അടിപിടി കേസുകളിൽ ഉൾപ്പെടുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്കിന്റെ ഉത്തരവുപ്രകാരമാണ് നേമം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പേട്ട, ശ്രീകാര്യം, കോവളം, പേരൂർക്കട, പൂജപ്പുര, നേമം തുടങ്ങിയ തിരുവനന്തപുരം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, അക്രമം, പോക്സോ, എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാപ്പ നിയമം ലംഘിച്ച് കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നതിന്റെ സൂചനയായാണ് ഈ അറസ്റ്റ്.


