- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളത്തിലിരുന്ന് ചൂണ്ടയിട്ട് മീൻപിടിച്ച് അത് റീൽസ് ആക്കുന്നത് ആശാന്റെ സ്ഥിരം ഹോബി; പക്ഷെ പോലീസിന്റെ വരവിൽ അറിയുന്നത് മറ്റൊരു സത്യം; യുട്യൂബർ ഇനി അകത്ത്

കോട്ടയം: 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ തലയോലപ്പറമ്പിൽ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് സംഘവും തലയോലപ്പറമ്പ് പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കടവിൽ കെട്ടിയിട്ടിരുന്ന ഒരു ചെറിയ വള്ളത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വള്ളത്തിലേക്ക് കയറാൻ എത്തിയപ്പോഴാണ് അഭിജിത്തിനെ പോലീസ് പിടികൂടിയത്.
ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നയാളാണ് അഭിജിത്ത്. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്ക് വിൽപന നടത്താൻ ലക്ഷ്യമിട്ടാണ് കഞ്ചാവ് കൈവശം വെച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അഭിജിത്ത് സാബുവിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


