- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്തെ സ്ഥിരം പ്രശ്നക്കാരൻ; എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി പ്രതി പിടിയിൽ

കായംകുളം: ആലപ്പുഴയിൽ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി തെക്കേതിൽ സുരേഷിന്റെ മകൻ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സംഘത്തിലെ ചിലർക്കുനേരെ അതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ഏറെ നേരം നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെ ടുത്തി അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിനിടെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിതിൻ എൻ, അരുൺ അശോക് എന്നിവർക്ക് പരിക്ക് പറ്റി.


