- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് കണ്ടാലും...ഓട്ടം പോകുന്നുവെന്നേ തോന്നു; ഓരോ പ്രദേശം കവർ ചെയ്ത് യാത്ര; ഒടുവിൽ എക്സൈസിന്റെ വരവിൽ കള്ളത്തരം പൊക്കി; പരിശോധനയിൽ കിട്ടിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ മയക്കുമരുന്ന്, മദ്യവേട്ട. തലസ്ഥാനത്ത് ഒന്നര കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേരും, കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലധികം മാഹി മദ്യവുമായി ഒരാളും പിടിയിലായി. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ കുടുങ്ങിയത്.
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 1.5 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. വിനീത് (37), സിനു (40) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. സവാരി ആണെന്ന വ്യാജേന ആരുടെയും സംശയമുണ്ടാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിനുരാജ്.വി.ആർ, പ്രിവന്റീവ് ഓഫീസർ പ്രവീൺ.കെ, സിവിൽ എക്സൈസ് ഓഫീസർ ദീപു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
അതിനിടെ, കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലധികം മാഹി മദ്യവുമായി വിനോദ് എന്നയാളെ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ.എം.കെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഷിംന.പി, പ്രിവന്റീവ് ഓഫീസർമാരായ ഷാജി.സി.പി, അനീഷ് കുമാർ പൂവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സതീഷ് വിലങ്ങോട്ട് ഞാലിൽ, ഷാജി.സി.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിൻസി.ടി.കെ, സിവിൽ എക്സൈസ് ഓഫീസർ ജിജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ലഹരി കടത്തും വിതരണവും തടയുന്നതിനുള്ള ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.


