- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തർക്കം നടന്നപ്പോൾ കൂടെ നിന്നില്ല; മറുപക്ഷം പിടിച്ച് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; നേമത്ത് കൂട്ടുകാരനെ വെട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ സ്വന്തം കൂട്ടുകാരനെ മർദ്ദിക്കുകയും കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡിൽ വെച്ച് മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ രഞ്ജിത്തിന്റെ പക്ഷം ചേർന്ന് സുഹൃത്ത് സംസാരിച്ചില്ല എന്നതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെനാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് പിക്കപ്പ് വാനിൽ സഞ്ചരിക്കവെ, ഇക്കാര്യം പറഞ്ഞ് രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൈവശമിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ നേമം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


