കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്.

2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി പിന്നീട് സ്‌കൂള്‍ കൗണ്‍സിലറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. തുടർന്നായിരുന്നു പ്രതിയെ പോലീസ് പിടികൂടിയത്.