- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അപ്പാര്‍ട്ട്മെന്റ് വളഞ്ഞു; റൂം തുറന്നതും മുഴുവൻ കഞ്ചാവും, സിറിഞ്ചുകളും; കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; നാലുപേർ എക്സൈസ് വലയിൽ കുടുങ്ങി
കൊല്ലം: കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയ നാലുപേരെ എക്സൈസ് കൈയ്യോടെ പൊക്കി. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശികളായ വിപിൻ, വിവേക്, കിരൺ, ടെർബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എംഡിഎംഎ, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുക്കുകയും ചെയ്തു.
കേസിൽ മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
Next Story