പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാലര കിലോഗ്രാമോളം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. രമേശ് നായക് എന്നയാളാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റെയിഞ്ച് സംഘവും പാലക്കാട് റെയിൽവേ സിഐബി യൂണിറ്റ് സംഘവും സംയുക്തമായാണ് പ്രതിയെ കുടുക്കിയത്.

എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ റിനോഷ് ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അനിൽകുമാർ റ്റി എസ്, അഭിലാഷ് കെ, സിഐബി സർക്കിൾ ഇൻസ്‌പെക്ടർ കേശവദാസ് എൻ എന്നിവരുടെ നേതൃത്വത്തിലുള്ള സിഐബി ഉദ്യോഗസ്ഥരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരിന്നു.