തിരുവനന്തപുരം: കന്യാകുമാരി ദേശീയപാതയിൽ 21 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം സ്വദേശി സിദ്ദീഖ്,പാറശ്ശാല സ്വദേശി സൽമാൻ എന്നിവരെയാണ് എക്സൈസ്‌ കുടുക്കിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എംഡിഎംഎയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ.

ബാംഗ്ലൂരിൽ നിന്നും അബു എന്ന സെല്ലറിൽ നിന്നാണ് പ്രതികൾ എംഡിഎംഐ എടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതികൾ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. 21.773 ഗ്രാമം എം ഡി എം എ. ഏതാണ്ട് ഒരുലക്ഷം രൂപ വിലയുള്ള സിന്തറ്റിക് ഡ്രഗും ആണ് പ്രതികളുടെ കൈയിൽ ഉണ്ടായിരുന്നത്. തിരുവല്ലം സ്വദേശി സിദ്ദീഖ് പാറശ്ശാല സ്വദേശി സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. സിദ്ദീഖാണ് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിച്ചത്.