- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; പൊതികളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തു; കൊണ്ടോട്ടി കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി പോലീസിന്റെ വലയിൽ കുടുങ്ങി. ബേപ്പൂർ സ്വദശി മുഹമ്മദ് സനിൽ, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.
കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ജയിലിൽ കഴിയുന്ന കൊണ്ടോട്ടി സ്വദേശി ആഷിഖിൻ്റെ വീട്ടിൽ നിന്നും പോലീസ് 1665 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 40 പൊതികളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി എത്തിച്ചതായിരുന്നു പിടികൂടിയ എംഡിഎംഎ.
Next Story