- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; മാരക മയക്കുമരുന്നുകളുമായി മൂന്ന് പേർ അറസ്റ്റിൽ; 39.422 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ് (33 ) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.
കോഴിക്കോട് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഐബി എക്സൈസ് ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.പി.ശിവദാസൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജി എന്നിവരും ഉണ്ടായിരുന്നു.
Next Story