- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടമിടുന്നത് വിധവകളും ഭര്‍ത്താവുമായി അകന്ന് കഴിയുന്നവരും; ഐഡി തപ്പിയെടുത്ത് ചാറ്റ് തുടങ്ങും; പിന്നാലെ ചതിയിൽ വീഴ്ത്തും; ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ സ്വര്‍ണം തട്ടിയ പ്രതി കുടുങ്ങിയത് ഇങ്ങനെ
കണ്ണൂര്‍: ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും തട്ടിയെടുത്ത 25 പവനിൽ 14 പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു. സമാനമായ രീതിയിൽ നജീർ വിവിധ സ്ഥലങ്ങളിൽ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പോലീസിന്‍റെ കണ്ടെത്തൽ.
വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളോട് ഇൻസ്റ്റഗ്രാം വഴി പ്രണയബന്ധം സ്ഥാപിച്ചാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Next Story