- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഭാര്യയെ വീട്ടുകാരുടെ മുന്നിലിട്ട് അടിച്ചുനുറുക്കി; ഇത് ബന്ധുക്കൾ ചോദ്യം ചെയ്തതോടെ അടങ്ങാത്ത പക; വീടിന് തീയിട്ട് ഭർത്താവ്; സംഭവം കോഴിക്കോട്

X
കോഴിക്കോട്: കാരശേരിയിൽ ഭാര്യയെ മർദിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രകോപനത്തിൽ ഭർത്താവ് ഭാര്യയുടെ വീടിന് തീയിട്ടു. മുക്കം സ്വദേശിയായ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരശേരി വലിയ പറമ്പിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം വീട്ടുകാരുടെ മുന്നിൽവെച്ച് റാഷിദ് ഭാര്യയെ മർദിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വൈരാഗ്യത്തിൽ റാഷിദ് വീടിന് തീയിടുകയായിരുന്നു.
അക്രമത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് റാഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story


