- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ വരവിൽ പന്തികേട്; പിടിച്ചു നിർത്തി പരിശോധിച്ചു; മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടി; കൈയ്യോടെ പൊക്കി എക്സൈസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കിൽ കടത്തിക്കൊണ്ട് വരുകയായിരുന്ന മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് കൈയ്യോടെ പൊക്കി. അലത്തറ സ്വദേശിയായ കിരൺ ലാസർ (29 ) എന്നയാളാണ് 5.13 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ലോറൻസ്, രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, പ്രബോധ്, അക്ഷയ് സുരേഷ്, അനന്തു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരിന്നു.
Next Story