- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയില്‍വെച്ച് പലതവണ കടന്നുപിടിക്കാൻ ശ്രമം; പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും വിധിച്ച് കോടതി
തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കുട്ടിക്ക് നല്‍കാനും പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത്. ഇരയായ ആണ്‍കുട്ടിയോട് പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് അടുക്കളയില്‍വോച്ചും മുകളിലെ മുറിയില്‍വച്ചും പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതി പോയ ശേഷം കുട്ടി അമ്മയെ അറിയിക്കുകയും തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.