- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കിപ്പോ കള്ള് വേണം; പൂട്ടാറായി..ഇനി ഇല്ല എന്ന മറുപടിയിൽ മാനേജറെ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ: കള്ള്ഷാപ്പ് മാനേജരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. രാമങ്കരി പുതുക്കരിമുറി വെട്ടത്ത്പറമ്പ് വീട്ടിൽ വിമൽ കുമാർ (37), രണ്ടാം പ്രതി മുട്ടാർ മിത്രക്കരിമുറി വാളൻപറമ്പ് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ( 27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
മൂന്ന് വകുപ്പുകളിലായി എട്ട് വർഷവും ഒരു മാസവുമാണ് തടവുശിക്ഷ. ഇതിന് പുറമെ അറുപതിനായിരം രൂപ പിഴയും ഒടുക്കണം. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖാ ലോറിയനാണ് ശിക്ഷ വിധിച്ചത്.
Next Story