- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇനി പത്ത് വർഷം അഴിയെണ്ണണം
മലപ്പുറം: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്സ് കോടതി ജഡ്ഡി കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചാല്‍ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍. അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.എടക്കര പൊലീസ് എസ്എച്ച്ഒ എന്‍.ബി. ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു.
Next Story




