പാലക്കാട്: മോഷണം നടത്തിയ മാല പ്രതി വിഴുങ്ങിയതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ പോലീസ്. ഇതോടെ അധികൃതർക്ക് വലിയ തലവേദനയായിരിക്കുകയാണ്. ആലത്തൂർ മേലാർകോട് വേലയ്ക്കിടെയാണ് സംഭവം നടന്നത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽ വച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കാനാണ് പോലീസ് ശ്രമങ്ങൾ നടത്തുന്നത്.