- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസിനെ കണ്ട് പേടിച്ചോടി; പിന്തുടർന്നെത്തി പരിശോധിച്ചു; പിന്നാലെ 1.44 കിലോ ഗ്രാം കഞ്ചാവുമായി പ്രതി അറസ്റ്റിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: പട്രോളിംഗ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.44 കിലോ ഗ്രാം കഞ്ചാവ്. കേസിൽ കല്ലായി മുഖദാര്‍ സ്വദേശി സമ്മു നിവാസില്‍ അബ്ദുല്‍ സമദ്(46) ആണ് ചെമ്മങ്ങാട് പോലീസിന്റെ വലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ് അറസ്റ്റിലായത്.
ചെമ്മങ്ങാട് പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സമദ്. പോലീസ് പട്രോളിംഗ് സംഘത്തെ കണ്ടയുടനെ സമദ് ഓടുകയായിരുന്നു. പോലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്.
ഇയാള്‍ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ സമദിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story