- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ വരവിൽ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചു; കിട്ടിയത് 300 കിലോ പുകയില ഉൽപ്പന്നങ്ങൾ; രണ്ടുപേർ പിടിയിൽ; സംഭവം പാലക്കാട്
പാലക്കാട്: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്. കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്.
ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനക്കിടെയാണ് സംശയം തോന്നി ഇന്നോവ കാർ എക്സൈസ് തടഞ്ഞ്‌നിർത്തിയത്.
തുടർന്ന് പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സാദിഖ് ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇത്രയും അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഇന്നോവ കാറിലുണ്ടായിരുന്ന രജീഷ്.ടി.ജെ (38), സിറാജ്.ടി.ജെ (43) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
Next Story