- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചക്കുശേഷം പണി ഷവർമ്മ മേക്കിങ്; അതുവരെ നഗ്നതാ പ്രദർശനവുമായി പൊതുസ്ഥലങ്ങളിൽ കറക്കം; സുധീഷ് രാഘവന് 'പ്രദർശനത്തിന' പ്രിയം ജോലിക്കു പോയി മടങ്ങുന്നവരും ചെറുപ്പക്കാരുമായ സ്ത്രീകൾ; തിരുവനന്തപുരത്ത് നഗ്നതാ പ്രദർശനം നടത്തിയ വിരുതൻ പിടിയിൽ
തിരുവനന്തപുരം:നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തുന്ന വിരുതൻ പൊലീസിന്റെ പിടിയിൽ.കഴിഞ്ഞ ദിവസം ഇയാളുടെ പ്രദർശനത്തിന് ഇരയായ നഗരത്തിലെ ഷോപ്പിങ് മാൾ ജീവനക്കാരിയുടെ ഇടപെടലിലാണ് പ്രതി പിടിയിലായത്.പോത്തൻകോട് സ്വദേശി സുധീഷ് രാഘവനെയാണ് (34) പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുൾപ്പെടെയുള്ള പെൺകുട്ടികൾ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ ഇയാൾ കരിക്കകം വെൺപാലവട്ടം അടിപ്പാതയുടെ താഴെവച്ച് നഗ്‌നതാപ്രദർശനം നടത്തിയത്.തുടർന്ന് പേട്ട സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തിയ വാഹനത്തിന്റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും സൂചിപ്പിച്ച എസ്.എച്ച്.ഒ എം.ബി. റിയാസ് രാജയ്ക്ക് പരാതി നൽകുകയായിരുന്നു.
വാഹനത്തിന്റെ നമ്പരുകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുധീഷിനെ പിടികൂടാൻ സാധിച്ചത്.വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് കണ്ടെത്തി.
ഇതിന് പിന്നാലെ കല്ലറ പോസ്റ്റോഫീസ് വഴിയുള്ള അന്വേഷണത്തിൽ പ്രതിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തുകയായിരുന്നു.എന്നാൽ അതിലേക്ക് വിളിച്ചെങ്കിലും ഭാര്യ ഫോണെടുത്തില്ല.തുടർന്ന് ട്രൂകോളർ ആപ്പിൽ സുധീഷ് ഷവർമ്മ എന്ന പേരും പോത്തൻകോടുള്ള ഹോട്ടലിന്റെ ചിത്രവും ലഭിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയുന്നത്.
പോത്തൻകോടുള്ള ഒരു ബേക്കറിയിലെ ഷവർമ്മ മേക്കറാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ പൊലീസ് സംഘം മഫ്തിയിൽ അവിടെയെത്തി സുധീഷിനെ കൈയോടെ പിടികൂടുകയായിരുന്നു.വൈകിട്ട് ആറോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് പരാതിക്കാരിയായ യുവതി മടങ്ങിയത്.
പ്രതി പലസമയങ്ങളിലും പൊതുസ്ഥലങ്ങളിലടക്കം സമാനമായ രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല.2017 ൽ തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.




