- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍
ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍
പത്തനംതിട്ട: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ ക്യാബിനുള്ളിലെ ബാറ്ററി മോഷ്ടിച്ചയാളെ കൊടുമണ്‍ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് ജനീ ഭവനം വീട്ടില്‍ ഇട്ടിപ്പണിക്കര്‍ (60) ആണ് അറസ്റ്റിലായത്. 23 ന് ഉച്ചക്ക് 12.30 ന് ശേഷമാണ് മോഷണം നടന്നത്. തോലൂഴം പ്ലാവിളവീട്ടില്‍ സുരേഷിന്റെ പുരയിടത്തില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ ജനറേറ്റര്‍ ക്യാബിന്റെ വാതില്‍ തുറന്ന് ഉള്ളിലിരുന്ന ഡിജി ബാറ്ററിയാണ് മോഷ്ടിച്ചത്. 9500 രൂപയുടെ നഷ്ടമുണ്ടായി.
ജൂനിയര്‍ ടെലികോം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് സംബന്ധിച്ച് വിശദാംശം അയച്ചു കൊടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും എത്തി തെളിവുകള്‍ ശേഖരിച്ചു. അയച്ചുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാദൃശ്യമുള്ള ഒരാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. വിവരം കൊടുമണ്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തി മോഷ്ടാവിനെ തിരിച്ചറിയുകയും, കൊടുമണ്‍ സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.
മോഷണം നടത്തിയശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി കൈപ്പട്ടൂരുള്ള ആക്രിക്കടയില്‍ ബാറ്ററി വില്‍ക്കാന്‍ ചെന്നു. എന്നാല്‍ കടക്കാരന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. അതുവഴി ആക്രിസാധനങ്ങളുമായി വന്ന പെട്ടി ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി. ഡ്രൈവര്‍ക്ക് ബാറ്ററി വിറ്റു. പ്രതിയുടെ മൊഴിയനുസരിച്ച് പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഈ ഓട്ടോറിക്ഷ കണ്ടെത്താനായില്ല. സമാനമായ കുറ്റകൃത്യം നടത്തിയതിന് പ്രതിക്ക് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ 2024 ല്‍ കേസ് ഉണ്ട്. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.