കൊല്ലം: പത്താനപുരത്ത് ഭാര്യക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മാങ്കോട് സ്വദേശിനി ശോഭയെ ഭർത്താവ് സന്തോഷ് ആണ് ആക്രമിച്ചത്. സംഭവത്തിൽ സന്തോഷിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീടിനോട് ചേർന്ന് പുല്ല് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ശോഭയുടെ മുഖത്തും കൈകളിലും സന്തോഷ് ആസഡൊഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെയും ഇയാൾ ആക്രമിച്ചു. ഓടിയെത്തിയ അയൽവാസിയായ മധു എന്നയാളെ സന്തോഷ് റബർ ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

സന്തോഷും ഭാര്യയും ഒന്നര വർഷമായി പിരിഞ്ഞ് കഴിയുകയാണ്. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്‌റബർ പാലിൽ ചേർക്കുന്ന ആസിഡാണ് സന്തോഷ് ആക്രമണത്തിന് ഉപയോഗിച്ചത്.