- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ കയറിയത് പോലീസിനൊപ്പമുള്ള സെൽഫി വൈറലായതോടെ; ഒടുവിൽ എക്സൈസിന്റെ വക മുട്ടൻ പണി; 52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം ഷെഫീഖ് പിടിയിൽ

X
മലപ്പുറം: 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജൂനിയർ ആർട്ടിസ്റ്റ് ഷെഫീഖ് എന്ന അൽക്കു, 52 ലിറ്റർ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. മലപ്പുറം ജില്ലയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ്, മദ്യക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത 52 ലിറ്റർ മദ്യം കൂടുതൽ പരിശോധനകൾക്കായി അയച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. അനുശ്രീ നായികയായി എത്തിയ 'ഓട്ടോർഷ' എന്ന ചിത്രത്തിലൂടെയാണ് ഷെഫീഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിലേക്കുള്ള ഷെഫീക്കിന്റെ പ്രവേശനം ശ്രദ്ധേയമായിരുന്നു. ഒരു പെറ്റി അടയ്ക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം എടുത്ത സെൽഫി ചിത്രം ഫേസ്ബുക്കിൽ വൈറലായതിനെ തുടർന്നാണ് ഷെഫീഖിന് സിനിമയിൽ അവസരം ലഭിച്ചത്.
Next Story


