- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടില്‍ കയറുന്ന കാട്ടുപന്നികളെ ഒരുവര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള പദ്ധതി; കൃഷി പുനരുജ്ജീവനവും മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷനുമായി വനവം വകുപ്പ്
തിരുവനന്തപുരം: നാട്ടില്‍ കയറുന്ന കാട്ടുപന്നികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സമഗ്ര നടപടി ആരംഭിക്കുന്നു. മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയസമീപന രേഖയുടെ കരടിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ''കൃഷി പുനരുജ്ജീവനവും മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍'' എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഓഗസ്റ്റ് 31-ന് കോഴിക്കോട് ഉദ്ഘാടനം ചെയ്യും.
വനംവകുപ്പിന്റെ നേതൃത്വത്തില്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുഖാന്തിരം, യുവജന ക്ലബ്ബുകള്‍, കര്‍ഷക കൂട്ടായ്മകള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനസംരക്ഷണ സമിതികള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. കാട്ടുപന്നികളുടെ ആവാസ മേഖലകളായ കാടുകള്‍ വെട്ടിമാറ്റുന്നതിന് തൊഴിലുറപ്പ് പദ്ധതി വിനിയോഗിക്കാനും നാട്ടിലിറങ്ങുന്ന പന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്റെ അധികാരം പ്രയോഗിക്കാനുമാണ് തീരുമാനം.
കിടങ്ങുകള്‍ കുഴിച്ച് പിടികൂടുന്ന പന്നികളെ എങ്ങനെ ഇല്ലാതാക്കാമെന്ന് നിയമപരവും പ്രായോഗികവുമായി പരിശോധിച്ച് മാര്‍ഗ്ഗനിര്‍ദേശം നല്‍കും. നിലവില്‍ വെടിവെച്ചു കൊല്ലലാണ് അനുമതി, എന്നാല്‍ നടപടിക്രമം പുതുക്കുമെന്നും കരട് രേഖ സൂചിപ്പിക്കുന്നു. കാട്ടുപന്നി നാശനഷ്ടങ്ങള്‍ തടയുന്നതിന് പുറമെ, പാമ്പുകടിയേറ്റ് നടക്കുന്ന മരണങ്ങള്‍ ഇല്ലാതാക്കല്‍, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സൗരവേലികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും മുന്നോട്ട് വയ്ക്കുന്നുണ്ട്. വന്യജീവികള്‍ കാരണമുള്ള മരണങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംരക്ഷണവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.