പാലക്കാട്: പ്രശസ്ത ചലച്ചിത്ര നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ചാണ് സംഭവം നടന്നത്. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്.

ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്.