- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം യുവനടന്റെ പേരുപറയും; അര്‍ദ്ധരാത്രി ഭീഷണി കോളുകള്‍ വരുന്നെങ്കിലും പറയാനുള്ളത് പറയുമെന്ന് മൊഴി നല്കിയ ശേഷം നടി
തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് നടി. പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നല്‍കിയത്. മാദ്ധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ ചിലര്‍ കാണാന്‍ വരുന്നുണ്ടെന്നും നടി വ്യക്തമാക്കി. യുവനടന്‍ സിനിമ ലൊക്കേഷനില്‍ വച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍നിന്നും നാട്ടുകാരില്‍നിന്നും സമ്മര്‍ദമുള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ട സാഹചര്യത്തില്‍ പറയും. വീട്ടുകാരെ […]
തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് നടി. പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നല്‍കിയത്. മാദ്ധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ ചിലര്‍ കാണാന്‍ വരുന്നുണ്ടെന്നും നടി വ്യക്തമാക്കി. യുവനടന്‍ സിനിമ ലൊക്കേഷനില്‍ വച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
വീട്ടില്‍നിന്നും നാട്ടുകാരില്‍നിന്നും സമ്മര്‍ദമുള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ട സാഹചര്യത്തില്‍ പറയും. വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം വേണം. ഓണം ഇനി മീഡിയയ്‌ക്കൊപ്പം ആഘോഷിക്കൂവെന്ന് മകന്‍ തമാശയായി പറഞ്ഞത് സങ്കടമായി.
ആരോപണവിധേയനായ വ്യക്തി ഇതുവരെ വിളിച്ചിട്ടില്ല. പക്ഷേ അര്‍ധരാത്രി അപരിചിതമായ നമ്പറുകളില്‍നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ട്. ഡിജിപി എന്ന് വ്യാജമായി രേഖപ്പെടുത്തിയ നമ്പറുകളില്‍ നിന്നടക്കം കോള്‍ വന്നു. ആരും ഭീഷണിപ്പെടുത്തേണ്ട. പറയാനുള്ളത് പറയും. തനിക്കുനേരെ ഒരു വൃത്തികേടുണ്ടായതാണ് തുറന്നു പറഞ്ഞതെന്നും നടി പറഞ്ഞു.
'എന്നെക്കുറിച്ച് പല ആരോപണങ്ങളും വരുന്നുണ്ട്. എന്റെ ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്ക് പരിശോധിക്കാം. പണം കൈപറ്റിയെന്നാണ് ആരോപണം ഉന്നയിച്ചതെന്ന് പറയുന്നു. അത് തെറ്റാണ്. മാദ്ധ്യമത്തിന് മുന്നില്‍ നടന്റെ പേര് പറയേണ്ടി വന്നാല്‍ പറയും. എതിര്‍ക്കുന്നത് വലിയ സംഘത്തെയാണ്. അതിന് ഭയമില്ല. വീട്ടില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ട്. രാത്രി വിദേശ നമ്പറില്‍ നിന്ന് കോള്‍ വരുന്നുണ്ട്. ഭീഷണിപ്പെടുത്താന്‍ നേക്കേണ്ട. ഞാന്‍ അല്ലെങ്കില്‍ വേറെ ഒരു പെണ്‍കുട്ടി ഇത്തരം തെമ്മാടിത്തരത്തിനെതിരെ ശബ്ദം ഉയര്‍ത്തും. സിനിമയും ഇതുമായി ബന്ധപ്പെടുത്തരുത്. സിനിമ ഒത്തിരി പേരുടെ ജീവിത മാര്‍ഗമാണ്. നല്ല സിനിമകള്‍ വന്നാല്‍ ജനങ്ങള്‍ കാണും. സിനിമാമേഖലയില്‍ നടന്ന ഒരു വൃത്തികേട് ചൂണ്ടിക്കാണിക്കാന്‍ അവകാശമില്ലേ? ഞാന്‍ കാരണം സിനിമകള്‍ നിലച്ചെന്നാണ് പലരും പറയുന്നത്,?'- നടി വ്യക്തമാക്കി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നില്‍ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവര്‍ പറയുന്നു. ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും നടി ആരോപിച്ചു




