ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ സുപ്രധാന മാറ്റവുമായി റെയിൽവെ. ഇനി മുതൽ മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ്ങ് 60 ദിവസം മുമ്പ് മാത്രം.

നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഈ നിയമത്തിലാണ് മാറ്റമുണ്ടായതായി റെയിൽവെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

താജ് എക്‌സ്‌‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകൽ നേരത്തെ എക്‌സ്‌പ്രസ് ട്രെയിനുകൾക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകൾക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.