- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ അഡ്വഞ്ചർ ടൂറിസത്തിന് അനന്ത സാധ്യതകൾ - പ്രദീപ് മൂർത്തി
കോതമംഗലം: കേരളത്തിൽ അഡ്വഞ്ചർ ടൂറിസത്തിന് അനന്ത സാധ്യതകൾ ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇൻവെസ്റ്റ്‌മെന്റ് സാധ്യതകളെ കുറിച്ചും നമ്മൾ തിരിച്ചറിയണമെന്നും കേരള സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം (ടൂറിസം)പ്രദീപ് മൂർത്തി.കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന 'വജ്ര മേസ് 'സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റേഴ്‌സിന്റെ ഇൻസ്‌പെക്ഷൻ നടത്തുന്ന കേരള ഗവർമെന്റ് ടെക്‌നിക്കൽ എക്‌സ്പർട്ട് ടീം അംഗമായ മൂർത്തി മഡ്ഡി ബൂട്‌സ് വേക്കേഷൻസ് എന്ന അഡ്വഞ്ചർ ടൂറിസം കമ്പനിയുടെ സ്ഥാപകനുമാണ്.ശാസ്ത്ര സാങ്കേതിക എക്‌സിബിഷൻ വജ്ര മേസ് കാണുവാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.ഹെലികോപ്റ്റർ യാത്രയ്ക്കും എക്സിബിഷനോട് അനുബന്ധിച്ച് സൗകര്യം ഏർപ്പെടുക്കിയിട്ടുണ്ട്. എക്സിബിഷൻ ഡിസംബർ 3 വരെ നീണ്ടു നിൽക്കും
എക്സിബിഷന്റെ ഭാഗമായി പ്രമുഖർ പങ്കെടുക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.അഭിനേത്രിയും നർത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യ,ഗായകൻ വിധു പ്രതാപ് നേതൃത്വം നൽകിയ ഗാനമേള എന്നിവ കാണികളെ ആകർഷിച്ചിരുന്നു.




