- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ വഴി നെല്ലു സംഭരിച്ച വില പോലും ലഭിച്ചില്ല; ആശ്വാസമായി ലഭിക്കുമെന്നു പ്രതീക്ഷിച്ച 2022 ഒന്നാം വിളയുടെ ഇൻഷുറൻസും തുലാസിൽ; നഷ്ട പരിഹാരം ലഭിക്കാത്തത് അരലക്ഷത്തോളം കർഷകർക്ക്
പാലക്കാട്: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും ചേർന്ന് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയം അടച്ച ജില്ലയിലെ അരലക്ഷത്തോളം പേർക്ക് 2022 ഒന്നാം വിളയുടെ ഇൻഷുറൻസ് ആനുകൂല്ല്യം ഇതുവരെ ലഭിച്ചിട്ടില്ല. സപ്ലൈകോ വഴി നെല്ലു സംഭരിച്ച വില പോലും ലഭിക്കാതെ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമേകേണ്ടിയിരുന്ന ഇൻഷുറൻസ് തുകയാണ് ഇപ്പോഴും ലഭിക്കാത്തത്.
വെള്ളപ്പൊക്കം മണ്ണിടിച്ചിൽ കാറ്റ് എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്കാണ് പരിഹാരം ലഭിക്കുക. കാലാവസ്ഥ നിലയത്തിൽ നിന്നുള്ള ഡേറ്റ അനുസരിച്ചാണു നഷ്ട സപരിഹാരം കണക്കാക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാലാവസ്ഥ നിലയങ്ങളിലെ ഡേറ്റ അനുസരിച്ച് ശരാശരി ഹേക്ചറിനു 42, 18 49, 382 രൂപ പ്രകാരമണ് നഷ്ടപരിഹാരം കണക്കാക്കിയിരുന്നത്. എന്നാൽ കൊല്ലങ്കോട് ഹെക്ടറിനു 24, 467 രൂപയുമാണു നഷ്ടപരിഹാരമാണ് കണക്കാക്കുന്നത്. കേന്ദ്രവിഹതം ലഭിച്ചെങ്കിലും സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് വൈകുന്നതിന്റെ കാരണമായി കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിചക കാരണങ്ങളാൽ വൈകുന്നുവെന്നാണ് ഇൻഷുറൻസ് കമ്പനി നൽകുന്ന മറുപടി.
നിലവിൽ ഇൻഷുറൻസ് കമ്പനികൾ റാബി സീസണിലേയ്ക്ക് കർഷകർ അപേക്ഷ സമർപ്പിച്ചു കൊണ്ടിരിക്കുന്നത്. മുപ്പത് അവസാന തിയ്യതിയെന്നിരിക്കെ കർഷകരെല്ലാം തിരക്കിട്ടു പദ്ധതിയിൽ ചേരാനിരിക്കുകയാണ്. എന്നാൽ നേരത്തെയുള്ള ചുക ലഭിക്കാത്തത് ഇവരെ നിരാശപ്പെടുത്തുന്നു.
പ്ീമിയം അടച്ചിട്ടും തുക ലഭിക്കാതെ ആയതോടെ പാടശഖര സമിതി ഭാരവാഹികളോട് കർഷകർ പ്രതിഷേധം അറിയിക്കുന്നുണ്ട്. നെൽകർഷകരാണ് പദ്ധതിയെ കാര്യമായി ആശ്രയിക്കുന്നത്. അതേസമയം നഷ്ടപരിഹാരം അനുവദിച്ചു എന്നു ചാർട്ട് പുറത്തു വിട്ടുവെങ്കിലും ഇതുവരെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി തയ്യാറായിട്ടില്ല. ഇപ്പോൾ വീണ്ടും ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആവശ്യപ്പെടുമ്പോൾ പഴയ തുക തന്നു തീർക്കേണ്ടതല്ലേ? ഈ വിഷയത്തിൽ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നും ചന്ദനപ്പുറം പാട ശേഖര സമിതി പ്രസിഡന്റ് ടി സി ജനാർദനൻ പറഞ്ഞു.




