- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ; ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.
പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹി എടിസി, ഫ്‌ളൈറ്റ് ക്രൂ അംഗങ്ങൾക്കാണ് വിവരം നൽകിയത്. പിന്നാലെയാണ് നടപടി. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Next Story




