- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ: കനത്ത മൂടൽ മഞ്ഞു കാരണം വിമാനമിറക്കാൻ കഴിയാതെ വന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. ്കുവൈറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. മൂടൽ മഞ്ഞുകാരണം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെയാണ് ലാൻഡ് ചെയ്യാതിരുന്നത്.
വെള്ളിയാഴ്‌ച്ച രാവിലെ ആറരയ്ക്ക് കണ്ണൂരിലെത്തേണ്ട എയർ ഇന്ത്യാ എക്സ് പ്രസ് കുവൈറ്റ് വിമാനം കൊച്ചിയിലേക്ക് പോയ ശേഷം രാവിലെ ഒൻപതേ മുക്കാലിനാണ് തിരികെ കണ്ണൂരിലെത്തിയത്. ഇതുകാരണം യാത്രക്കാരും മണിക്കൂറുകളോളം വലഞ്ഞുവെന്ന് പരാതിയുണ്ട്.
Next Story



