- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ലക്ഷ്യമാക്കി പറക്കാൻ തുടങ്ങിയതും സാങ്കേതിക തകരാർ; തിരിച്ച് ലാൻഡ് ചെയ്ത എയർഇന്ത്യ ഇതുവരെ പുറപ്പെട്ടില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വൈകിയതിൽ യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. ഇന്ന് വൈകീട്ട് 4:30-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനഃക്രമീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. എത്രയും പെട്ടെന്ന് പകരം സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
വിമാനത്തിന്റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സർവീസിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നശേഷവും യാത്ര സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാത്തതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്.
നാളെ രാവിലെ 9 മണിക്ക് യാത്ര പുനഃക്രമീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗത്തിൽ ബദൽ യാത്രാസൗകര്യം ഒരുക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കുവൈറ്റിലെ ജോലിസ്ഥലങ്ങളിലും മറ്റും കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിന്റെ ആശങ്കയിലാണ് പല യാത്രക്കാരും. വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്ര മാറ്റിവെച്ചതെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങളുടെ പ്രതിഷേധം കടുപ്പിക്കുമെന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് യാത്രക്കാർ.


