- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടസ്സമായി നിന്ന മൺതിട്ട നീക്കി; വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കി; എയർസ്ട്രിപ്പിന്റെ റൺവേയുടെ നീളം 1000 മീറ്ററായി ഉയർത്താനുള്ള നടപടികൾ ഉടൻ
ഇടുക്കി :വണ്ടിപ്പെരിയാറിലെ സത്രം എയർ സ്ട്രിപ്പിൽ ഇന്ന് രാവിലെ വിമാനമിറക്കി.ഇന്ന് രാവിലെ പത്തരയോടെയാണ് വിമാനം ഇറങ്ങിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്.എന്നാൽ നിർമ്മാണത്തിന് പിന്നാലെ മുമ്പ് രണ്ടു തവണ വിമാനമിറക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല.
ഒരു തവണ മൺതിട്ട തടസ്സമായി നിന്നതു മൂലം നടക്കാതെ പോയിരുന്നു. ഈ മൺതിട്ട നീക്കിയതിനെ തുടർന്നാണ് വീണ്ടും വിമാനമിറക്കാൻ തീരുമാനിച്ചത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കുട്ടികൾക്ക് എൻസിസി നേതൃത്വത്തിൽ വിമാനം പറപ്പിക്കൽ പരിശീലനം നൽകാനുള്ള 650 മീറ്റർ നീളത്തിലുള്ള റൺവേയുടെ ജോലികൾ നേരത്തെ പൂർത്തീകരിച്ചു.എയർ സ്ട്രിപ്പ് റൺവേ നീളം 1000 മീറ്ററായി ഉയർത്തുന്നതിന് കൂടുതൽ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.
Next Story




