തിരുവനന്തപുരം: നഗരത്തിലെ തെരുവുകളില്‍ അഭയംകേട്ട് കഴിയുന്ന ഭവനരഹിതര്‍ക്കു പതിനായിരം ദിവസങ്ങളോളം സൗജന്യ അന്നദാനം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ അജു, കരുണയുടെയും സേവനത്തിന്റെയും പ്രതീകമായി മാറുകയാണ്. ദിനംപ്രതി ഏകദേശം അമ്പത് പേരുടെ വിശപ്പിന് ആശ്വാസമാകുന്ന അജു, ഭക്ഷണത്തോടൊപ്പം പുതുവസ്ത്രം, പുതപ്പുകള്‍, ഓണക്കിറ്റ് എന്നിവയും നല്‍കിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്ത് വരുന്ന അജുവിന്റെ ഈ സേവന പ്രവര്‍ത്തനം നിരവധി യുവാക്കള്‍ക്കു പ്രചോദനമായിട്ടുണ്ട്. ഓണക്കോടി തെരുവോരങ്ങളില്‍ വിതരണം പ്രശസ്ത ചലച്ചിത്രനടി സിമി കോലത്തുകര ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഭാസ്‌കര്‍ ശ്രീറാം, രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭവനരഹിതര്‍, അജു, യുവാക്കല്‍, പ്രചോദനം