- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപ്രശ്നങ്ങള്‍ പരിഹരിച്ചു; സര്‍ക്കാരിന് എളുപ്പമായി; ജസ്റ്റിസ് ഹേമ പറഞ്ഞതിനപ്പുറം ഇനി പോകാമെന്ന് എകെ ബാലന്‍
പ്രത്യേകഅന്വേഷണ സംഘത്തിന് മുന്നില്‍വന്ന എല്ലാ പരാതികളും പരിശോധിച്ച് എഫ്.ഐ.ആര്‍. ഇടുകയാണ്. ചിലരുടെ സ്ഥാനങ്ങള്‍ തെറിച്ചിട്ടുണ്ട്
പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വകാര്യത ഉറപ്പുവരുത്തി തുടര്‍നടപടികളിലേക്ക് പോവുന്നതിന് സര്‍ക്കാരിനുള്ള നിയമപ്രശ്നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്ന് മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലന്‍. ഈ വ്യക്ത കോടതിയില്‍നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം, ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകഅന്വേഷണ സംഘത്തിന് മുന്നില്‍വന്ന എല്ലാ പരാതികളും പരിശോധിച്ച് എഫ്.ഐ.ആര്‍. ഇടുകയാണ്. ചിലരുടെ സ്ഥാനങ്ങള്‍ തെറിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ അപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.
കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഹേമ പറഞ്ഞതിനപ്പുറം കടക്കാന്‍ സര്‍ക്കാരിന് സാധിക്കും. അങ്ങനെയൊരു വഴി കോടതി തുറന്നിട്ടതിനാല്‍ സര്‍ക്കാരിന് എളുപ്പമായി. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല, ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.