- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ വന്നിറങ്ങിയത് ഒരു കിലോ കഞ്ചാവുമായി പിടിയിലായത് തിരുവല്ല കുറ്റപ്പുഴ സ്വദേശി അഖിൽ ബാബു
തിരുവല്ല: ട്രെയിനിൽ ഒളിപ്പിച്ചു കൊണ്ടു വന്ന കഞ്ചാവ് അടങ്ങിയ ട്രാവൽ ബാഗുമായി വീട്ടിലേക്ക് പോകാനൊരുങ്ങവേ യുവാവിനെ പൊലീസ് സംഘം പിടികൂടി. ഒരു കിലോ കഞ്ചാവും കണ്ടെടുത്തു. കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബു (22) ആണ് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് . ബുധനാഴ്ച രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും എത്തിയ ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ അഖിലിനെ ട്രെയിനിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടർന്ന ഡാൻസാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ തഹസിൽദാർ പി.എ സുനിലിന്റെ സാന്നിധ്യത്തിൽ മേൽനടപടി പൂർത്തിയാക്കിയ ശേഷം അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ , ഡാൻസാഫ് എസ്ഐ അജി സാമുവേൽ , എഎസ്ഐ മാരായ അജികുമാർ , മുജീബ്, സി.പി. ഒമാരായ സുജിത്ത്, അഖിൽ , ശ്രീരാജ് , ബിനു, തിരുവല്ല സ്റ്റേഷൻ എസ്ഐ മാരായ അനീഷ് എബ്രഹാം നിത്യ സത്യൻ സി.പി.ഒമാരായ അവിനാശ്, ജയകുമാർ , രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്