ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി അഖില്‍ മാരാര്‍; സര്‍ക്കാരിനുള്ള തന്റെ ചെറിയ പിന്തുണയെന്ന് ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ തന്നെ സംവിധായകന്‍ അഖില്‍ മാരാര്‍ ഒടുവില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും മാരാര്‍ പങ്കുവെച്ചു. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ 1 ലക്ഷം കൊടുക്കാം എന്ന് അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെക്കുറിച്ച് […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ തന്നെ സംവിധായകന്‍ അഖില്‍ മാരാര്‍ ഒടുവില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും മാരാര്‍ പങ്കുവെച്ചു.
ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ 1 ലക്ഷം കൊടുക്കാം എന്ന് അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെക്കുറിച്ച് അദ്ദേഹം ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല. ഈ പോസ്റ്റിന് വന്ന കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ തുക നല്‍കിയ കാര്യമാണ് ഇപ്പോള്‍ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയത്. അതേസമയം സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്നും ഉന്നയിക്കുകയാണ് അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താന്‍ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകള്‍ വെച്ചു നല്‍കും എന്നുപറഞ്ഞു. കണക്കുകള്‍ ആറുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാന്‍ തയ്യാറാണ് എന്ന് അന്നുതന്നെ താന്‍ പറഞ്ഞിരുന്നു. താനുയര്‍ത്തിയ സംശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖില്‍ എഴുതി.
'ദുരിതാശ്വാസ നിധിയില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പര്‍ താരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല. അബ്ദുല്‍ റഹ്മാന് വേണ്ടി 4 ദിവസം കൊണ്ട് 34 കോടി സ്വരൂപിച്ച നാട്ടില്‍ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാന്‍ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവര്‍ത്തി കൊണ്ടാണ്. എന്നാല്‍ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട സഹായങ്ങള്‍ക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ… ജില്ലാ ഭരണകൂടമായി സഹകരിച്ചു അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് തന്നെ വീട് വെച്ച് നല്‍കും…' അഖിലിന്റെ കുറിപ്പില്‍നിന്ന്.
മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്‌നേഹിക്കാന്‍ നോക്ക്. ജനങ്ങള്‍ കൂടെ ഉണ്ടാകും. ബാക്കി കണക്കുകള്‍ പുറത്ത് വന്ന ശേഷം. അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട എന്നുപറഞ്ഞുകൊണ്ടാണ് അഖില്‍ മാരാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയതിന് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടിക്കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പിണറായി വിജയന്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നുമാണ് അഖില്‍ മാരാര്‍ അന്ന് പറഞ്ഞത്.