- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്നും വേണ്ട രീതിയിൽ കണ്ടാൽ മതിയെന്നും പറഞ്ഞ സഖാവ്; ആലപ്പുഴ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പരാതിയുമായി പാർട്ടി അംഗമായ വനിതയാണ് രംഗത്തുവന്നത്.
ലൈംഗികചുവയോടെ സംസാരിച്ചെന്നും സന്ദേശം അയച്ചെന്നും ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ ജില്ലാ നേതൃത്വം തയാറായിട്ടില്ല. ഇതേ തുടർന്ന് സംസ്ഥാന കമ്മിറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. പരാതി പൊലീസിന് നൽകിയിട്ടില്ല. പാർട്ടിയിൽ നിന്ന് നീതിയാണ് വനിതാ നേതാവ് ആഗ്രഹിക്കുന്നത്.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്നും വേണ്ട രീതിയിൽ കണ്ടാൽ മതിയെന്നുമാണ് ഇയാൾ പറഞ്ഞതെന്ന് പരാതിയിൽ യുവതി ആരോപിക്കുന്നു.
Next Story



