- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്‍ഹിന്ദ് എയര്‍ലൈന്‍സ് ഉടന്‍ പറന്നുയരും; ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസുകള്‍
ദുബായ്: പ്രമുഖ വിനോദസഞ്ചാര സ്ഥാപനമായ അല്‍ഹിന്ദ് ഗ്രൂപ്പ് വിമാന സര്‍വീസ് ഉടന്‍ തുടങ്ങും. ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഇതോടെ രാജ്യത്തെ വിമാന സര്‍വീസ് മേഖലയില്‍ പുതിയൊരു മത്സരത്തിന് കൂടി വഴിയൊരുങ്ങുകയാണ്.
ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിലാകും അല്‍ഹിന്ദ് സര്‍വീസ് തുടങ്ങുക. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകളിലേക്കും കടക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. 20 വിമാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ സര്‍വീസുകളില്‍ യുഎഇയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍, വിമാനയാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് അല്‍ഹിന്ദിന് അനുമതി നല്‍കിയിരിക്കുന്നത്. 1990-കളില്‍ പ്രവര്‍ത്തനം തുടങ്ങിയ അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഈ പുതിയ നീക്കം പ്രവാസി മലയാളി മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.




