- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍; തട്ടികൊണ്ട് പോയത് പ്രതിയായ ഒരാളുടെ സുഹൃത്തുമായുള്ള അടുപ്പത്തെ തുര്‍ന്ന്; തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. അശ്വിന്‍ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെണ്‍ സുഹൃത്തുമായുള്ള അടുപ്പത്തെ തുടര്‍ന്നാണെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് മംഗലപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. രാത്രി 7:45 ഓടെയായിരുന്നു സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിന്‍തുടര്‍ന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.