- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ
കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീധന പീഡനത്തിൽ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ രംഗത്ത്. കേസ് വ്യാജമാണെന്നും അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ടതിലും സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രാഹുലിന്റെ പന്തീരങ്കാവിലെ വീടിന് മുന്നിൽ ഇന്ന് വൈകിട്ട് 4 മണിക്ക് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. കൂടാതെ പന്തീരങ്കാവ് എസ്.എച്ച്.ഒ സരിനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധം നടത്തുമെന്നും അറിയിച്ചു.
മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിരുന്നു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിന് ഉത്തരമേഖലാ ഐ.ജിയുടേതാണ് നടപടി. സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം അടക്കമുള്ള വകുപ്പുകൾകൂടി ചുമത്തിയിട്ടുണ്ട്. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.