നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴില്‍ പീഡനമെന്ന് ആരോപണം. ക്യാബിന്‍ ക്രൂ ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. സിഐടിയു നേതാവ് സി.എം. തോമസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

തൊഴിലാളി നേതാവിന്റെ അനിഷ്ടക്കാരായാല്‍ മാനസിക പീഡനം ഉറപ്പാണെന്ന് പരാതിക്കാരി. അതോറിറ്റിക്കു പരാതി നല്‍കിയിട്ടും ഗുണം ഉണ്ടായില്ലെന്നും ആരോപണമുണ്ട്. തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ഗത്യന്തരം ഇല്ലതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.