കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂർ വട്ടോളി വീട്ടിൽ ജോസിനെയാണ് രണ്ടുപേർ ചേർന്ന് പലക കൊണ്ട് ക്രൂരമായി മർദിച്ചത്.

രണ്ടംഗസംഘം ജോസിന്റെ അഞ്ചരപ്പന്റെ മാലയും മൊബൈൽ ഫോണും കവർന്നതായും പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.