ആലുവ: ആലുവ പീഡനക്കേസിൽ ഒരാളെക്കൂടി പ്രതിചേർത്തു. ബിഹാർ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേർത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങൾ നൽകിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു.

രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അച്ഛൻ ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടർന്നാണ് ക്രിസ്റ്റിൻ രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി ഉപദ്രവിക്കുകയും ചെയ്തു. അതേസമയം പ്രതി ക്രിസ്റ്റിൻ രാജിനെ പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.