ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുലിനെ പിടികൂടാനായിട്ടില്ല.

ജിഷയുടെ ബന്ധുക്കളും രാഹുലുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസംഘം തകർത്തു.