- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരവമേറിയ കുറ്റം നടന്നിട്ടും പ്രതിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ വകുപ്പുതല നടപടിയിലൊതുക്കി സർവ്വീസിൽ തുടരാൻ അനുവദിച്ചു; അത്ഭുതപ്പെട്ട് ജഡ്ജി; കുടുംബശ്രീ ഫണ്ടിൽ നിന്നും അരക്കോടി രൂപയുടെ പണാപഹരണം; അമ്പൂരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഡിനുവിന് മുൻകൂർ ജാമ്യമില്ല
തിരുവനന്തപുരം: കുടുംബശ്രീ അക്കൗണ്ടിൽ നിന്നും ഗുണഭോക്താക്കളുടെ 17.25 ലക്ഷം അപഹരിക്കുകയും 34.41 ലക്ഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത 51.66 ലക്ഷം രൂപയുടെ വഞ്ചനാ കേസിൽ അമ്പൂരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഡിനുവിന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിരസിച്ചത്. .ഗൗരവമേറിയ കുറ്റം നടന്നിട്ടും പ്രതിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ വകുപ്പുതല നടപടിയിലൊതുക്കി പ്രതി ഇപ്പോഴും സർവ്വീസിൽ തുടരുകയാണെത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിൽ പരാമർശിച്ചു.
കുടുംബശ്രീ ഗുണഭോക്താക്കൾക്ക് നൽകേണ്ട പൊതു ഫണ്ടിൽ നിന്ന് വൻതുക അപഹരിച്ചെന്ന കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യമേറിയതുമായ കൃത്യം വെളിവാക്കുന്ന സംഭവത്തിൽ മുൻകൂർ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. നെയ്യാർഡാം പൊലീസ് രജിസ്റ്റർ ചെയ്ത അരക്കോടി രൂപയുടെ പണാപഹരണ കേസിലെ പ്രതിക്കാണ് ജാമ്യം നിഷേധിച്ചത്. ചതിച്ചെടുത്ത പണം വീണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതിയുടെ ജാമ്യഹർജിയിൽ ശക്തമായ എതിർപ്പുണ്ടെന്നും പ്രതി ഇപ്പോഴും സർവ്വീസിൽ തുടരുകയാണെന്നും അഡീ.പ്രോസിക്യൂട്ടർ ഹരീഷ് കുമാർ ബോധിപ്പിച്ചു.
2021 ഏപ്രിൽ 1 നും 2022 ജൂലൈ 2 നും ഇടക്കാണ് അരക്കോടിയുടെ പണാപഹരണം നടന്നത്. അന്യായ നേട്ടത്തിനായി ആദ്യം അനവധി ഗുണഭോക്താക്കളുടെ കുടുംബശ്രീ അക്കൗണ്ട് ചെക്ക് ലീഫുകൾ പ്രതി മോഷണം നടത്തി. ആ ചെക്ക് ലീഫുകൾ കാട്ടാക്കട സബ് ട്രഷറിയിൽ ഹാജരാക്കി 17, 25,000 രൂപ മാറിയെടുത്ത് അപഹരിച്ചു. കൂടാതെ ഒറ്റത്തവണ അക്കൗണ്ട് നമ്പർ ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായി ' വെബ് സംഖ്യ '' എന്ന ഒരു ഓൺലൈൻ സൈറ്റിൽ ലോഗിൻ ചെയ്ത് സർക്കാർ അക്കൗണ്ടിൽ നിന്നും 34,40, 607 രൂപ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. അപ്രകാരം സർക്കാർ ജീവനക്കാരനായ പ്രതി ആദ്യം ചെക്ക് ലീഫുകൾ മോഷ്ടിക്കുകയും അതിനു ശേഷം പണാപഹരണത്തിന് വേണ്ടി ആ രേഖകൾ ഉപയോഗിക്കുകയും ചതിക്കലിനായി വ്യാജ നിർമ്മാണം നടത്തുകയും ചെയ്ത് 5ഹ,65,607 രൂപയുടെ അന്യായ നഷ്ടം കേരള ഗവൺമെന്റിന് വരുത്തിയെന്നുമാണ് കേസ്.
2022 ഓഗസ്റ്റ് 12 ന് പ്രതി സമർപ്പിച്ച ആദ്യ മുൻകൂർ ജാമ്യഹർജി തള്ളിയ വിവരം മറച്ചു വെച്ച് പുതിയ ജാമ്യഹർജി ഫയൽ ചെയ്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. മുൻ ജാമ്യ ഹർജി തള്ളിയ വിവരം പുതിയ ജാമ്യഹർജിയിൽ വെളിപ്പെടുത്താത്തത് പ്രധാന വസ്തുത മറച്ചുവെക്കലാണെന്നും കോടതി നിരീക്ഷിച്ചു. അപ്രകാരം വസ്തുതകൾ മറച്ചു വച്ചാണ് പ്രതി കോടതിയെ സമീപിച്ചിരിക്കുന്നത്.
ആദ്യ ജാമ്യ ഹരജി തള്ളിയപ്പോഴുണ്ടായ സാഹര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായതായി പുതിയ ജാമ്യഹർജിയിലെ വരികളിലൊരിടത്തുമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യഹർജി തള്ളിയത്.